അന്പത്തിനാലാമത് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും. ഐടി അറ്റ് സ്കൂളാണ് കലോല്‍സവത്തെ മൊബൈല്‍ ആപ്ലിക്കേഷനാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സ്കൂള്‍ കലോല്‍സവം എന്ന് ടൈപ്പ് ചെയ്ത് കൊടുത്താല്‍ കലോല്‍സവത്തിന്റെ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണിലും ഇന്‍സ്റ്റോള്‍ ചെയ്യാം. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ മത്സരങ്ങളുടെ സമയക്രമം, വിജയികള്‍, പോയിന്റ് നില, കഴിഞ്ഞ വര്‍ഷത്തെ പോയിന്റ് പട്ടിക, അങ്ങനെ കലോല്‍സവം ആപ്ലിക്കേഷനില്‍ ഇല്ലാത്തതൊന്നുമില്ല. ടെക്നോകസ് സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍ഷ് എന്ന കന്പനിയുമായി സഹകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഐടി@സ്കൂള്‍ ആണ് സ്കൂള്‍ കലോല്‍സവം ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. സംസ്കൃതോത്സവം, അറബിക് കലോല്‍സവം എന്നിവയുടെയും മത്സരപുരോഗതി ആപ്ലിക്കേഷനിലൂടെ അറിയാം. 2008-2009 മുതലുള്ള 6 വര്‍ഷത്തെ കലോല്‍സവത്തിന്റെ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കും ആപ്ലിക്കേഷനില്‍ ലഭ്യമാക്കും.
No comments:
Post a Comment