സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി20യിലേക്ക് ക്ഷണം. ബിഗ് ബാഷ് ടീമായ സിഡ്നി തണ്ടറാണ് സച്ചിനുവേണ്ടി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്. വമ്പന്‍ പ്രതിഫലമാണ് സച്ചിനുവേണ്ടി സിഡ്നി തണ്ടര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സച്ചിനോ ടീം വൃത്തങ്ങളോ ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല. കഴിഞ്ഞ 25 മാസത്തിനിടയ്ക്ക് 19 മല്‍സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിഡ്നി ടീം ജയിച്ചത്. ടീം അഴിച്ചുപണിയുടെ ഭാഗമായാണ് സച്ചിനുള്‍പ്പടെയുള്ള വമ്പന്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. സച്ചിനെ ടീമിലെടുക്കുന്നതിനുവേണ്ടി ടീം മാനേജ്മെന്റ് ന്യൂ സൗത്ത് വേല്‍സ് സര്‍ക്കാരിന്റെ സഹായം തേടിയതായി സിഡ്നി മോണിങ് ഹെറാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂ സൗത്ത് വേല്‍സ് സര്‍ക്കാരിന്റെ ഇന്ത്യാ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി സച്ചിനെ ടീമിലെത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് സിഡ്നി തണ്ടര്‍.
No comments:
Post a Comment