ബാംഗലൂരു: ഇന്ത്യന്‍ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നു. ഇന്ത്യ- അമേരിക്കന്‍ എഞ്ചിനീയര്‍മാരുടെ സംയുക്ത സംഭരംഭമായ ഇംപെര്‍മിയം എന്ന കമ്പനിയാണ് ഗൂഗിള്‍ ഏറ്റെടുക്കുന്നത്.ബാഗലൂരുവിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലുമായണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വെബ് സുരക്ഷ ഉപകരണങ്ങളാണ് ഈ കമ്പനി നിര്‍മ്മിക്കുന്നത്. രണ്ട് ഇന്ത്യന്‍ യുവ എഞ്ചിനീയര്‍മാരും, ഒരു അമേരിക്കക്കാരനും ചേര്‍ന്നാണ് ഈ കമ്പനി ആരംഭിച്ചത്.
വിഷ് റാംറാവു, നവീന്‍ ജമാല്‍ എന്നിവര്‍ ബാംഗലൂരുവില്‍ നിന്നും, മാര്‍ക്ക് റിഷര്‍ കാലിഫോര്‍ണിയിയില്‍ നിന്നുമാണ് കമ്പനി ഇപ്പോള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ എത്ര തുകയ്ക്കാണ് ഇവരുടെ കമ്പനി ഗൂഗിള്‍ ഏറ്റെടുത്തതെന്ന് വ്യക്തമല്ല. പുതിയ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ആകാംക്ഷയിലാണെന്നാണ് ഏറ്റെടുക്കലിനെക്കുറിച്ച് ഇവരുടെ കമ്പനിയുടെ വെബ് സൈറ്റ് പ്രതികരിക്കുന്നത്.
2010ല്‍ നിന്നും യാഹൂവില്‍ നിന്നും രാജിവച്ചാണ് മൂന്നു പേരും പുതിയ കമ്പനി ആരംഭിക്കുന്നത്. ഏതാണ്ട് 9 ലക്ഷം അമേരിക്കന്‍ ഡോളര്‍ ധനസഹായത്തിലാണ് കമ്പനി ആരംഭിക്കുന്നത്. അതിനാല്‍ തന്നെ അതില്‍ കൂടിയതായിരിക്കും ഗൂഗിള്‍ ഏറ്റെടുക്കലിന് ചിലവാക്കിയിരിക്കുകയെന്ന് വ്യക്തമാണ്. അടുത്തിടെ ലിറ്റില്‍ ഐലാബ്സ് എന്ന ഇന്ത്യന്‍ സ്ഥാപനത്തെ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു.

No comments:
Post a Comment