നിശ്ചയം കഴിഞ്ഞു; ഫഹദ്‌-നസ്രിയ വിവാഹം ഓഗസ്റ്റ് 21ന്

തിരുവനന്തപുരം: കാത്തിരുന്ന താരവിവാഹം
ഓഗസ്റ്റ് 21ന്. ഫഹദ് - ഫാസില്‍ നസ്രിയ വിവാഹം ഓഗസ്റ്റ് 21ന് തിരുവനന്തപുരത്ത് നടക്കും. 24ന് ആലപ്പുഴയിലാണ് വിവാഹ സല്‍ക്കാരം. ലളിതമായ ചടങ്ങുകളോടെ ഇരുവരുടേയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ നടന്നു.

പരമ്പരാഗത ആചാര പ്രകാരമായിരുന്നു ന്യൂജനറേഷന്‍ താരങ്ങളുടെ വിവാഹ നിശ്ചയം. അതിഥികളായി കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം. ഫദഹിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയും ചേര്‍ന്ന് വളയിടല്‍ ചടങ്ങ് നടത്തി. ഇനി നസ്രിയ ഫഹദിന്റെ കയ്യെത്തും ദൂരത്ത്.
തുടര്‍ന്ന് ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക്. നിര്‍ത്താതെ മിന്നിയ ക്യാമറ ഫ്ലാഷുകള്‍ക്ക് നടുവില്‍ താരങ്ങള്‍ മനസ്സ് തുറന്നു..

വിവാഹശേഷം നസ്രിയ അഭിനയിക്കുമോ?? എല്ലാ താരദമ്പതിമാരെയും പോലെ ഇരുവരോടും ചോദ്യമുയര്‍ന്നു. നസ്രിയയുടെ പ്രായം, ഇരുവരുടേയും പ്രായവ്യത്യാസം? സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന കഥകള്‍ക്കും താരങ്ങള്‍ മറുപടി നല്‍കി. വിവാഹനിശ്ചയത്തിന് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഇരുവരും.



Share This Post →

No comments:

Post a Comment