ഫിലാഡെല്‍ഫിയ: അര മണിക്കൂറിനുള്ളില്‍ 363 ചിക്കന്‍ വിങ്സ്! അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ നടന്ന വിങ് ബൌള്‍ പരിപാടിയിലാണ് അമേരിക്കക്കാരിയായ മോളി ഷ്യൂലര്‍ അതിവേഗം ബഹുദൂരം മുന്നേറിയത്.
നാലു മക്കളുടെ അമ്മയായ മോളി രണ്ട് വര്‍ഷം മുമ്പ് 337 ചിക്കന്‍ വിങ്സ് അകത്താക്കിയ തകേരു കൊബയാഷിയെ തോല്‍പ്പിച്ചാണ് ഇത്തവണ ജേതാവായത്. നിരവധി പൊണ്ണത്തടിയന്‍മാരും വയറന്‍മാരും അണിനിരന്ന മല്‍സരത്തിലാണ് 56 കിലോ ഭാരമുള്ള മോളി തീറ്റ റാണിയായത്.
ഉദാഹരണത്തിന് മോളിയുടെ ഇരട്ടി ഭാരമുള്ള ജെയ്സണ്‍ കെല്‍സിനെ കാണുക. ആദ്യ റൌണ്ടില്‍ അയാള്‍ കഴിച്ചത് കേവലം 65 വിങ്സ് ആണ്. ഈ സമയത്തിനുള്ളില്‍ മോളി കഴിച്ചത് 186 എണ്ണമാണ്. അടുത്ത രണ്ട് റൌണ്ടുകളിലായി അവര്‍ കഴിച്ചത് 363 എണ്ണം.
നബ്രസ്ക സ്വദേശിയായ മോളി നേരത്തെയും നിരവധി തീറ്റ മല്‍സരങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. മുമ്പ് നടന്ന ചില മല്‍സരങ്ങളില്‍ അവരുടെ പ്രകടനം ഇവിടെ കാണാം...

No comments:
Post a Comment