മരിച്ചുപോയ പ്രിയപ്പെട്ടവരുമായി വീഡിയോ ചാറ്റ് നടത്താമെന്ന വാഗ്ദാനവുമായി ഒരു സൈറ്റ്

ന്യൂയോര്‍ക്ക്: മരിച്ചുപോയ പ്രിയപ്പെട്ടവരുമായി ഒന്ന്
സംസാരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. അത്തരത്തിലുള്ള ഒരു സൗകര്യം പുതിയ സാങ്കേതികത ഒരുക്കിയാല്‍, എന്നാല്‍ മരിച്ചവര്‍ നേരിട്ട് എത്തില്ല അവരുടെ വെര്‍ച്വല്‍ അവതാരങ്ങളാണ് പ്രിയപ്പെട്ടവരുമായി സംസാരിക്കുക. എറ്റേണി.മീ എന്നാണ് പുതിയ സൈറ്റിന്റെ പേര്. അമേരിക്കയിലെ മച്യൂസാറ്റ് ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന ഒരു കൂട്ടം എഞ്ചിനീയര്‍മാര്‍ തങ്ങളുടെ ഇന്റണ്‍ഷിപ്പിന്റെ ഭാഗമായണ് ഇത്തരം ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഒരു വ്യക്തിയെ മരണത്തിന് ശേഷം ഡിജിറ്റലായി പുനര്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമെന്നാണ് ഈ സംഘം വ്യക്തമാക്കുന്നത്. ഇതിനായി മരിച്ച വ്യക്തിയുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് വിവരങ്ങള്‍, ഫോട്ടോകള്‍, പ്രിയപ്പെട്ടവരുമായുള്ള ഇടപെടലുകള്‍ എന്നിവ ആവശ്യമാണ്. അവ ആദ്യം ശേഖരിക്കും. പിന്നെ ഇവ വച്ച് പ്രത്യേക ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അല്‍ഹോരിതം വച്ച് വ്യക്തിയുടെ ഡിജിറ്റല്‍ രൂപം പുനര്‍ നിര്‍മ്മിക്കും സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പറയുന്നു.

സ്‌കൈപ്പ് ഉപയോഗിച്ചായിരിക്കും ഈ അവതാരരൂപം നിങ്ങളുടെ കുടുംബവുമായി സംസാരിക്കുക. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ രൂപം നിര്‍മ്മിക്കണമെങ്കില്‍ നിങ്ങളുടെ സമ്മതം ആവശ്യമാണ് അതിനായി ഇ-മെയില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പേരാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. അതും 24 മണിക്കുറിനുള്ളില്‍

ഈ സൈറ്റ് സന്ദര്‍ശിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക

Share This Post →

No comments:

Post a Comment