ദാനത്തിലും മുമ്പന്‍ ഫേസ്ബുക്ക് മുതലാളി; നല്‍കിയത് ആറായിരം കോടി രൂപ

വാഷിങ്ടണ്‍: കാശുണ്ടാക്കുക മാത്രമല്ല, കൈയയച്ച് ദാനം ചെയ്യുകയും
ചെയ്യുന്ന ആളാണ് ഫേസ്ബുക്ക് മുതലാളിയും ഭാര്യയുമെന്ന് റിപ്പോര്‍ട്ട്.
'ദി ക്രോണിക്കിള്‍ ഓഫ് ഫിലാന്ത്രോപ്പി' മാസിക പുറത്തു വിട്ട അമേരിക്കന്‍ ഉദാരമതികളുടെ പട്ടികയിലാണ് ഈ വിവരം. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ തുക ദാനം ചെയ്തത് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില ചാനുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സുക്കര്‍ബര്‍ഗും ഭാര്യയും 970 മില്യന്‍ ഡോളര്‍ (60392200000.00) വില വരുന്ന 18 മില്യന്‍ ഫേസ്ബുക്ക് ഓഹരികളാണ് സിലിക്കണ്‍ വാലിയിലെ ഒരു സന്നദ്ധ സംഘടനയ്ക്ക് ദാനമായി നല്‍കിയത്.

പ്രധാനപ്പെട്ട ചില ഉദാരമതികളൊന്നും പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ഇത്തവണ അവര്‍ നല്‍കിയ സഹായങ്ങള്‍ മുന്‍ വര്‍ഷം നല്‍കിയ വാഗ്ദാനങ്ങളുടെ കണക്കില്‍ പെടുന്നതിനാലാണ് അതെന്ന് മാഗസിന്‍ എഡിറ്റര്‍ വ്യക്തമാക്കുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകനായിരുന്ന ബില്‍ ഗേറ്റ്സും ഭാര്യ മെലിന്ദയും സി.എന്‍.എന്‍ സ്ഥാപകനായ ടെഡ് ടര്‍ണറും നല്‍കിയ സംഭാവനകള്‍ ഇങ്ങിനെ പുറത്താവുകയായിരുന്നു. 

Share This Post →

No comments:

Post a Comment