പെപ്സികോ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ പിന്‍മാറി. പെപ്സി വിഷമാണെന്ന തിരിച്ചറിവാണ് തന്റെ പിന്‍മാറ്റത്തിന് കാരണമെന്ന് ബച്ചന്‍ പറഞ്ഞു. പരസ്യത്തില്‍ നിന്നുള്ള ബച്ചന്റെ പിന്‍മാറ്റവും പെപ്സി വിഷമാണെന്ന പ്രസ്താവനയും പെപ്സികോ കമ്പനിയെ ഞെട്ടിച്ചിരിക്കുകയാണ്.
നീണ്ട എട്ടു വര്‍ഷം പെപ്‍പിസോ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്ന ശേഷമാണ് ബച്ചന്റെ പിന്‍മാറ്റം. രാജസ്ഥാനിലെ ഒരു വിദ്യാര്‍ഥിയുടെ ചോദ്യമാണ് തന്നെ ഇരുത്തി ചിന്തിപ്പിച്ചതെന്ന് ബച്ചന്‍ പറയുന്നു. പെപ്‍സി വിഷമാണെന്ന് തന്റെ ടീച്ചര്‍ പറഞ്ഞുവെന്നും താങ്കള്‍ എന്തിനാണ് പെപ്‍സിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതെന്നുമായിരുന്നു കുട്ടിയുടെ ചോദ്യം. വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കാനെ തനിക്കു കഴിഞ്ഞുള്ളുവെന്ന് ബച്ചന്‍ പറയുന്നു. പിന്നീട് ആലോചിച്ച ശേഷാണ് പെപ്‍സിയുടെ പരസ്യത്തില്‍ ഇനി അഭിനയിക്കേണ്ടതില്ലെന്ന് ബച്ചന്‍ തീരുമാനിച്ചത്. മകനും ബോളിവുഡ് താരവുമായി അഭിഷേക് ബച്ചനോടും മരുമകള്‍ ഐശ്വര്യ റായ് ബച്ചനോടും ജനങ്ങളെ ഹാനികരമായി ബാധിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യത്തില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ബിഗ് ബി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവര്‍ഷം മൂന്നു കോടി രൂപയുടെ കരാറായിരുന്നു ബച്ചിന് പെപ്‍സികോ കമ്പനിയുമായുണ്ടായിരുന്നത്. ഒരു ബ്രാന്‍ഡ് അംബാസഡറില്‍ നിന്നു ഇത്തരത്തിലൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചില്ലെന്ന് പരസ്യദാതാക്കള്‍ പ്രതികരിച്ചു.

No comments:
Post a Comment