മോദിയുടെ പ്രസംഗം ടിവിയില്‍ കാണുന്ന ഒബാമയുടെ ഫോട്ടോ വ്യാജം

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ നരേന്ദ്ര മോദിയുടെ പ്രസംഗം ടിവിയില്‍ കാണുന്ന വ്യാജഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ഒബാമ പോലും മോദിയുടെ പ്രസംഗം ശ്രദ്ധിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിക്കുന്നത്.
ഒബാമ ഹുസ്നി മുബാറക്കിന്‍റെ പ്രസംഗം ടിവിയില്‍ കാണുന്ന യഥാര്‍ത്ഥ ചിത്രം(ആദ്യത്തേത്), ഒബാമ മോദിയുടെ പ്രസംഗം കാണുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രം.
2011 ജനുവരിയില്‍ വൈറ്റ്ഹൗസില്‍ വെച്ച് ഒബാമ ടിവി കാണുന്ന ഫോട്ടോയാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ പ്രസംഗമായിരുന്നു ഒബാമ ടിവിയില്‍ കണ്ടിരുന്നത്. മുബാറക്കിന്റെ സ്ഥാനത്ത് ടിവി സ്‌ക്രീനില്‍ മോദി പ്രസംഗിക്കുന്ന ഫോട്ടോ മോര്‍ഫ് ചെയ്താണ് ഒബാമ വരെ മോദിയുടെ പ്രസംഗം കാണുന്നുവെന്ന അടിക്കുറിപ്പോടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
ഗുജറാത്തിലെ നവസാരി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി സിആര്‍ പാടീല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ വ്യാജഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രം മോര്‍ഫ് ചെയ്തതാണെന്ന കാര്യം തനിക്ക്് അറിയില്ലെന്നായിരുന്നു വാര്‍ത്തയോടുള്ള പാടീലിന്റെ പ്രതികരണം

Share This Post →

No comments:

Post a Comment