റിയാലിറ്റിഷോകളില്‍ എസ്.എം.എസ്. ഒഴിവാക്കണം

തിരുവനന്തപുരം: ടെലിവിഷന്‍ റിയാലിറ്റിഷോകളില്‍ എസ്.എം.എസ്. പൂര്‍ണമായി
ഒഴിവാക്കണമെന്നും കുട്ടികളുടെ സര്‍ഗ്ഗാത്മകത മാത്രം പരിശോധിക്കുന്നതായി പരിമിതപ്പെടുത്തണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും വിഭിന്നശേഷിയുള്ളവരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു.

കുട്ടികളുടെ അവകാശവും സുരക്ഷിതത്വവും സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് സമിതി ചെയര്‍മാന്‍ മോന്‍സ് ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ രംഗത്ത് നിയന്ത്രണങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

14 വയസ്സിനുതാഴെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സംസ്ഥാനതല സര്‍വേ നടത്തണം. പ്രാദേശികതലത്തില്‍ ബാലവേല നിരീക്ഷണ സമിതി രൂപവത്കരിക്കണം, ലൈംഗിക വിദ്യാഭ്യാസം കൗമാരക്കാരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം, കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ സംബന്ധിച്ച് അതിവേഗ കോടതികള്‍ സ്ഥാപിക്കണം, വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ പരിശോധനാ സംവിധാനം വേണം തുടങ്ങിയ ശുപാര്‍ശകളും സമിതി ഉന്നയിച്ചിട്ടുണ്ട്.

കെ.കെ.ലതിക, സി.മോയിന്‍കുട്ടി, കെ.എസ്.സലീഖ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

Share This Post →

No comments:

Post a Comment