യു.എ.ഇ വിമാനങ്ങളില്‍ ഇനി മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാം

ദുബൈ: യു.എ.ഇയില്‍ നിന്നുള്ള
വിമാനങ്ങളില്‍ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നു. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് യു.എ.ഇ വ്യോമയാന വകുപ്പ് പച്ചക്കൊടി കാണിച്ചു കഴിഞ്ഞു.

മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന അറിയിപ്പ് യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇനി മുഴങ്ങില്ല. യാത്രക്കാര്‍ക്ക് വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ പോവുകയാണ്. യു.എ.ഇയില്‍ രജിസ്റര്‍ ചെയ്ത എല്ലാ വിമാനക്കമ്പനി അധികൃതരുമായും വ്യോമയാന വകുപ്പ് ഇത് സംബന്ധിച്ച് ഈ ആഴ്ച ചര്‍ച്ച നടത്തും. വിമാനത്തില്‍ യാത്രയിലെ എല്ലാ ഘട്ടങ്ങളിലും യാത്രക്കാര്‍ക്ക് യഥേഷ്ടം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കുന്നത്. മൊബൈല്‍ ഫോണുകളും ടാബ് ലറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നതിന്റ്െ പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്.

വ്യോമഗതാഗത ഉപകരണങ്ങള്‍ക്ക് തടസമുണ്ടാക്കും എന്നതുകൊണ്ടാണ് ഇത്രയും കാലം ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാതിരുന്നത്. എന്നാല്‍ പഴയ വിമാനങ്ങള്‍ക്ക് മാത്രമേ ഈ പ്രശ്നമുള്ളൂവെന്നും പുതിയ വിമാനങ്ങളില്‍ ഇത്തരമൊരു തടസമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം യാത്രക്കാരുടെയോ വിമാനത്തിന്റേതോ സുരക്ഷയെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Share This Post →

No comments:

Post a Comment