അമേരിക്കയില്‍ കാറുകള്‍ ഇനി പരസ്പരം സംസാരിക്കും

വാഷിങ്ടണ്‍: അമേരിക്കയില്‍ കാറുകള്‍ ഇനി പരസ്പരം സംസാരിക്കും..! വയര്‍ലെസ് സംവിധാനം ഉപയോഗിച്ചു വാഹനങ്ങള്‍ പരസ്പരം ആശയ വിനിമയം നടത്തുന്ന സംവിധാനം കാറുകളില്‍ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നു. റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ നിയമം ബരാക് ഒബാമയുടെ ഭരണകാലത്തുതന്നെ നടപ്പാക്കാനാണു യുഎസ് ഗതാഗത വകുപ്പിന്റെ തീരുമാനം.

ഗതാഗത സുരക്ഷാ മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതാകും പുതിയ നയമമെന്നു ഗതാഗത വകുപ്പിലെ ദേശീയപാതകളുടെ സുരക്ഷാ ചുമതലയുള്ള ഡേവിഡ് ഫ്രെഡ്മാന്‍ പറഞ്ഞു. വെഹിക്കിള്‍ ടു വെഹിക്കിള്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി(വി ടു വി) എന്നാകും പരസ്പരം സംസാരിക്കുന്ന വാഹന സാങ്കേതികവിദ്യയുടെ പേര്. വാഹനങ്ങള്‍ തമ്മില്‍ സെക്കന്റില്‍ പത്തു തവണയോളം സന്ദേശങ്ങള്‍ കൈമാറാന്‍ ഇതിനു കഴിയും. വാഹനത്തിന്റെ സ്പീഡ്, പൊസിഷന്‍ തുടങ്ങിയ വിവരങ്ങളാകും ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുക. വലിയ വാഹനങ്ങളെ മറികടക്കേണ്ടിവരിക, കാഴ്ചമറയ്ക്കുന്ന ഭാഗത്തുകൂടി കടക്കേണ്ടിവരിക തുടങ്ങിയ ഘട്ടങ്ങളിലൊക്കെ ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനംചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍ തികച്ചും സാങ്കേതിക കാര്യങ്ങള്‍ മാത്രമാകും. വാഹനത്തിന്റെ ഡ്രൈവറെക്കുറിച്ചോ ഉടമസ്ഥാവകാശമടക്കമുള്ള മറ്റു സ്വകാര്യ വിവരങ്ങളോ വി ടു വി ശൃംഘലയില്‍ ലഭിക്കില്ല. വി ടു വി സാങ്കേതികവിദ്യയുടെ ചെലവു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

Share This Post →

No comments:

Post a Comment