ഇന്റെല്‍ 5,000 പേരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതക്കളായ ഇന്റെല്‍ 5,000 പേരെ പിരിച്ചുവിടുന്നു. തങ്ങളുടെ കമ്പ്യൂട്ടര്‍ ചിപ്പുകള്‍ക്ക് വിപണിയില്‍ താല്‍പ്പര്യം കുറഞ്ഞുവരുന്നതിനാല്‍ ലാഭത്തില്‍ ഇടിവ് സംഭവിക്കാതിരിക്കാനാണ് അമേരിക്കന്‍ ടെക്നോളജി ഭീമന്മാരുടെ നിലപാട്.

വെള്ളിയാഴ്ച ഇത് സംബന്ധിച്ച് കമ്പനി സ്ഥിരീകരണം നല്‍കി കഴിഞ്ഞു. 5 ശതമാനം പേരെ മാത്രമാണ് ഞങ്ങള്‍ പിരിച്ചുവിടുന്നതെന്നാണ് ഇന്റെലിന്റെ വിശദീകരണം.

എന്നാല്‍ ഈ നിലപാടിലൂടെ എത്ര പണം ലാഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ കാര്യമായ വിശദീകരണം കമ്പനി നല്‍കുന്നില്ല. എന്നാല്‍ 12 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരെ ഇന്‍റെല്‍ ലാഭിക്കുമെന്നാണ് സൂചന.

Share This Post →

No comments:

Post a Comment