പിടികൂടിയത് സീലിങ്ങില്‍നിന്ന് വീണപ്പോള്‍
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ടോയ്‌ലെറ്റിലെ ദ്യശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പൂജപ്പുരയിലെ ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഓഫീസ് അറ്റന്‍ഡറായ വി.എല്‍. അജിത്തിനെയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ വെള്ളിയാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. ഇവിടത്തെ ഗവേഷക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയെങ്കിലും ജീവനക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 10.30 നാണ് സംഭവം. ഗവേഷക ടോയ്‌ലറ്റില്‍ പോകുന്ന സമയത്ത് ഇതിനോടുചേര്‍ന്ന പുരുഷന്‍മാരുടെ ടോയ്‌ലറ്റിന് മുകളിലുള്ള അലുമിനീയം സീലിങ്ങിനിടയിലുള്ള വിള്ളല്‍ വഴി ഇയാള്‍ ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇയാള്‍ പിടിച്ചുനിന്ന സീലിങ്ങില്‍ നിന്ന് താഴേക്കുവീണ് പരിക്കേറ്റിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും തറയിലേക്ക് തെറിച്ചുപോയി. തൊട്ടടുത്ത ടോയ്‌ലറ്റില്‍ നിന്ന് സീലിങ് അടര്‍ന്നു വീഴുന്നതും ഒരാള്‍ താഴേക്ക് വീഴുന്നതും ശ്രദ്ധിച്ച ഗവേഷക കൂടെയുള്ള ജീവനക്കാരോട് സംഭവം പറഞ്ഞതോടെയാണ് വിവാദമായത്. സ്ത്രീകളുടെ ടോയ്‌ലറ്റില്‍ എത്തുന്ന ജീവനക്കാരുടെ ദ്യശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തുന്ന എ ഗ്രേഡ് അറ്റന്‍ഡര്‍ക്കെതിരെ ഗവേഷക ഡയറക്ടര്‍ക്കും ഇവിടത്തെ വനിതാസെല്ലിലും പരാതി നല്‍കിയിരുന്നു.
ഗവേഷകയെ അപമാനിക്കാന്‍ ശ്രമിച്ച ജീവനക്കാരനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഓഫീസിലെത്തിയ ഡയറക്ടറുടെ ഓഫീസില്‍ വനിതാ ജീവനക്കാര്‍ തള്ളിക്കയറി. ടോയ്‌ലറ്റില്‍ കയറുന്ന സ്ത്രീജീവനക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു തള്ളിക്കയറിയത്. അതേസമയം ജീവനക്കാരനെ പൂജപ്പുരയില്‍നിന്ന് മെഡിക്കല്‍ കോളേജിനടുത്തുള്ള മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി നിയമിച്ചു. നടപടികള്‍ വൈകുന്നുവെന്നാരോപിച്ച് വനിതാ ജീവനക്കാര്‍ പരാതിപ്പെട്ടു.
ജീവനക്കാരന്‍ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന സംഭവം വിവാദമായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുരുഷന്‍മാരുടെ ടോയ്‌ലറ്റിനെയും സ്ത്രീകളുടെ ടോയ്‌ലറ്റിനെയും വേര്‍തിരിക്കുന്ന ഭാഗത്ത് വിള്ളലുണ്ടെന്ന് കണ്ടെത്തി.

No comments:
Post a Comment