മോഹന്‍ലാല്‍ പെരുച്ചാഴിയാവുകയാണ് ഏപ്രില്‍ മുതല്‍. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച് അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പെരുച്ചാഴി. മോഹന്‍ലാല്‍ ടൈറ്റില്‍ റോള്‍ ചെയ്യുമ്പോള്‍, മുകേഷാണ് പ്രധാന സഹതാരം. വിജയ് ബാബു, അജു വര്‍ഗ്ഗീസ് എന്നിവരും അഭിനയിക്കുന്നു. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് പെരുച്ചാഴി. പേരു സൂചിപ്പിക്കുന്നതുപോലെ തുരപ്പനായ രാഷ്ട്രീയക്കാരന്‍റെ കഥയാണ് പെരുച്ചാഴി, അതും അമേരിക്കന്‍ രാഷ്ട്രീയത്തിലെ.
അജയന്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചന. തലൈവ എന്ന വിജയ് ചിത്രത്തിലൂടെ ശ്രദ്ധേയായ രാഗിണി നദ്വാനിയാണ് ചിത്രത്തിലെ നായിക. നിര്‍മ്മാതവ് സാന്ദ്രാ തോമസ്സും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം മറ്റൊരു പ്രധാന നടിയും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏപ്രിലില്‍ ആരംഭിക്കും.

No comments:
Post a Comment