മാഡ്രിഡ്: ഇത്തവണ ലോക ഫുട്ബോളര്‍ പുരസ്ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയെങ്കിലും സമകാലീന ഫുട്ബോളിലെ മികച്ച താരം ആരെന്ന ചര്‍ച്ച തുടരുന്നു. അടുത്തിടെ മെസിക്ക് പിന്തുണയുമായി പെലെയും ബാറ്റിസ്റ്റ്യൂട്ടയും രംഗത്തുവന്നിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തെ മികച്ച താരമെന്ന് റയല്‍ മാഡ്രിഡിലെ സഹതാരം ഗരെത് ബെയ്ല്‍ പറഞ്ഞു. ഫിഫ പുരസ്ക്കാരം എന്തുകൊണ്ടും അര്‍ഹിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. റൊണാള്‍ഡോയുടെ വേഗതയും സ്കോറിംഗ് മികവും മറ്റാര്‍ക്കുമില്ലെന്നും ബെയ്ല്‍ പറഞ്ഞു. റയല്‍ മാഡ്രിഡില്‍ ചേരുന്നതിന് മുമ്പ് ഡേവിഡ് ബെക്കാമിന്റെ ഉപദേശം തനിക്ക് ലഭിച്ചിരുന്നതായി ബെയ്ല്‍ പറഞ്ഞു. ബാഴ്സലോണ താരം ലയണല്‍ മെസിയെ പിന്തള്ളിയാണ് 2013ലെ മികച്ച ഫുട്ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്.
No comments:
Post a Comment