നേപ്പിയര്‍: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന്. നേപ്പിയറില്‍ ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം തുടങ്ങുന്നത്. ലോക റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതും ന്യുസീലന്‍ഡ് എട്ടാം സ്ഥാനത്തുമാണ്. പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്. 2009ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ന്യൂസിലന്‍ഡിലെത്തുന്നത്. അന്ന് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ഇത്തവണ ജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തികരമാകില്ല. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ എതിരാളി എട്ടാമതുള്ള ന്യൂസിലന്‍ഡാണെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കിയ ന്യൂസിലന്‍ഡ് ആത്മ വിശ്വാസത്തിലാണ്.
ന്യൂസിലന്‍ഡില്‍ ഇന്ത്യ കളിച്ച 29 മത്സരങ്ങളില്‍ 17ലും ജയം ന്യൂസിലന്‍ഡിനൊപ്പം നിന്നു. 10 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. ജെസ്സി റെയ്ഡറും അതിവേഗ സെഞ്ച്വറിക്കാരന്‍ കോറി ആന്‍ഡേഴ്‌സനും നയിക്കുന്ന ന്യൂസിലന്‍ഡ് ബാറ്റിംഗ് നിര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാകും. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന 2015 ലോകകപ്പ് ക്രിക്കറ്റിന്റെ മുന്നൊരുക്കമെന്ന നിലയില്‍ ഇരു ടീമിനും പരമ്പര നിര്‍ണായകമാണ്. ധവാനും കൊഹ്‌ലിയും, റെയ്‌നയും രോഹിത്തുമടങ്ങുന്ന യുവ ബാറ്റിങ് നിരയിലാണ് ധോണിയുടെ പ്രതീക്ഷ.
സഹീര്‍ഖാന്‍ നയിക്കുന്ന ബൗളിങ് നിരയുടെ ഫോമും നിര്‍ണായകമാകും. ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് നേപിയറിലേത്. 241 റണ്‍സാണ് ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍. ഉയര്‍ന്ന സ്‌കോര്‍ 287 റണ്‍സ്. ജയത്തോടെ സീസണ്‍ തുടങ്ങാന്‍ ധോണിക്കും കൂട്ടര്‍ക്കും വിയര്‍പ്പൊഴുക്കേണ്ടി വരും.

No comments:
Post a Comment