ഇന്ത്യയ്ക്ക് തോല്‍വി; എകദിനത്തിലെ ഒന്നാം റാങ്ക് നഷ്ടപ്പെട്ടു

ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിന് എതിരെ നടന്ന രണ്ടാമത്തെ എകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇതോടെ എകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. മഴനിയമം മൂലം പുനര്‍നിര്‍ണയിച്ച 293 എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യയ്ക്ക് 41.3 ഓവറില്‍ 277 റണ്‍സ് എടുക്കുവാനെ സാധിച്ചുള്ളു.


ഇന്ത്യയ്ക്കായി കോഹ്ലി 78 റണ്‍സ് നേടി ഇന്ത്യയുടെ ടോപ്പ് സ്‌കോററായി, കോഹ്ലിക്ക് പുറമേ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ധോണിയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ന്യൂസിലാന്റിനായി ടിം സോത്തി 4 വിക്കറ്റ് നേടി.

42 ഓവറായി പുനര്‍ നിശ്ചയിച്ച മത്സരത്തില്‍ വിജയ ലക്ഷ്യം പുനര്‍ നിശ്ചയിക്കുകയായിരുന്നു‍. ന്യൂസിലാന്‍റ് 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ വില്യംസണും, ടൈലറും തന്നെയാണ് ന്യൂസിലാന്‍റിന് മേല്‍കൈ നല്‍കിയത്.

വില്യംസ് 87 പന്തില്‍ 77 റണ്‍സും, ടൈലര്‍ 56 പന്തില്‍ 57 റണ്‍സും നേടി. അവസാന പന്തുകളില്‍ ആന്‍ഡേര്‍സണ്‍ 17 പന്തില്‍ നേടിയ 44 റണ്‍സാണ് ന്യൂസിലാന്‍റിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി 3 വിക്കറ്റ് നേടി. മഴയ്ക്ക് ശേഷമുള്ള അവസാന 8 ഓവറില്‍ ന്യൂസിലാന്റ് 101 റണ്‍സ് നേടിയതിനാലാണ് ഇന്ത്യയ്ക്ക് 297 റണ്‍സ് വിജയലക്ഷ്യം വന്നത്.

Share This Post →

No comments:

Post a Comment