2013-ലെ ഹാട്രിക് വിജയത്തിന് തുടര്‍ച്ചയൊരുക്കാന്‍ പൃഥ്വിരാജിന് കഴിയുമെന്ന പ്രതീക്ഷയുമായി 'ലണ്ടന്‍ ബ്രിഡ്ജ്' ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. ലണ്ടന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നീ നഗരങ്ങളുടെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം, അടിസ്ഥാനപരമായി ഹൃദ്യമായ ഒരു പ്രണയകഥയാണ് പറയുന്നത്.
ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ സി. മേനോനാണ് 'ലണ്ടന്‍ ബ്രിഡ്ജി'ന്റെ സംവിധായകന്‍. വിജയ് എന്ന യുവ ബിസിനസുകാരനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. 'അന്നയും റസൂലി'നും ശേഷം ആന്‍ഡ്രിയ നായികയായെത്തുന്ന ചിത്രം കൂടിയാണിത്. തെലുങ്കിലെ യുവനായിക നന്ദിത രാജ് ,മെറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തില്‍ അരങ്ങേറുന്നു.
13 വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയില്‍ ലണ്ടനിലെത്തിയതാണ് വിജയ് പഠനത്തോടൊപ്പം അദ്ധ്വാനിച്ച് അവിടെ സ്വന്തമായൊരു ബിസിനസ് ശൃംഖല ഉണ്ടാക്കിയെടുത്തു. പത്ത് കോര്‍ണര്‍ ഷോപ്പുകളുടെയും ഒരു മണി ലെന്റിങ് ഷോപ്പിന്റെയും ഉടമയാണിപ്പോള്‍ വിജയ്.
ഇതിനിടെ രണ്ടു പെണ്‍കുട്ടികള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. പവിത്രയും മരിയയും. രണ്ടാളും അയാളുടെ ജീവിതത്തിലെ ഒരോ ഘട്ടങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയവരാണ്. വിജയെപ്പോലൊരു യുവാവ്. രണ്ടു പെണ്‍കുട്ടികള്‍. 'ലണ്ടന്‍ ബ്രിഡ്ജി'ല്‍ പ്രണയശലഭങ്ങള്‍ ചിറകുവിരുത്തുകയായി...
റഫീക്ക് അഹമ്മദ് എഴുതി രാഹുല്‍ രാജും ശ്രീവല്‍സന്‍ ജെ. മേനോനും ഈണമിട്ട നാലു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ക്യാമറ: ജിത്തു ദാമോദര്‍, എഡിറ്റിങ്: പ്രവീണ്‍ പ്രേം. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ ബി. സതീഷ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് തിയേറ്ററിലെത്തിക്കുന്നത്.

No comments:
Post a Comment