വിക്കിപീഡിയ ഇംഗ്ലീഷ് പിന്നോട്ട് പോകുന്നു

ദില്ലി: വിക്കിപീഡിയ എന്നാല്‍ എല്ലാത്തിനും ഉത്തരമാണെന്നാണ് അര്‍ത്ഥം എന്നാല്‍ അതില്‍ കുറവു സംഭവിച്ചോ എന്ന് സംശയം ഉണ്ടാകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ആറാമനത്തെ സൈറ്റ് എന്ന സ്ഥാനമുള്ള വിക്കിയുടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 10 ശതമാനം കുറവ് വന്നതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പതിപ്പില്‍ ഇത് 12 ശതമാനമാണ്.

2012 ഡിസംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 523 യുനീക്ക് സന്ദര്‍ശകരാണ് വിക്കിക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയിലെ പ്രദേശിക ഭാഷകളായ മലയാളം, ഹിന്ദി, ബംഗാളി, മലയാളം എന്ന് പേജുകള്‍ക്ക് പുരോഗതിയാണ് കാണിക്കുന്നത്.

എന്നാല്‍ ജംഗ്ലീഷ്, ജര്‍മ്മന്‍, ജപ്പാനീസ് ഭാഷകഴളില്‍ വിക്കിയുടെ പോക്ക് പിന്നോട്ടാണെന്നാണ് റിപ്പോര്‍ട്ട്. ശരാശരി 17 ശതമാനം ഇടിവാണ് ഇവയില്‍ കാണുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിളിന്‍റെ തിരച്ചില്‍ സംവിധാനത്തില്‍ വന്ന മാറ്റങ്ങളാണ് ഇതിന് പിന്നില്‍ എന്നും സൂചനയുണ്ട്. ഇതിനാല്‍ ഭാവിയിലും വിക്കിയുടെ പേജ് വ്യൂവിനെ ഗൂഗിള്‍ വിഴുങ്ങുമെന്ന ആശങ്ക തന്നെ നിലനില്‍ക്കുന്നതായി വിക്കി വൃത്തങ്ങള്‍ പറയുന്നു. അതിനായി കാര്യമായ മാറ്റങ്ങളാണ് വിക്കി ആലോചിക്കുന്നത്

Share This Post →

No comments:

Post a Comment