ഫെയ്‌സ്ബുക്കില്‍ വിഷമിക്കാന്‍ ഇനി 'സിമ്പതി' ബട്ടനും


പരീക്ഷണാടിസ്ഥാനത്തിലാണ് 'സിമ്പതി' ബട്ടണ്‍ തുടങ്ങുന്നത്. സങ്കടകരമായ വാര്‍ത്തയും വിഷമിക്കുന്ന 'സാഡ് സെ്‌മെലി'യും 'ഫീലിങ്് ഡിപ്രസ്ഡ്' എന്നൊക്കെ കൊടുത്തുകഴിഞ്ഞാല്‍ 'ലൈക്ക്' ബട്ടണു പകരം സിമ്പതി വരും.

ഫെയ്‌സ്ബുക്ക് ഓഫീസില്‍ നടന്ന 'കംപാഷന്‍ റിസര്‍ച്ച് ഡേയി'ലെ സെമിനാറിലാണ് ഡാന്‍ മ്യുറിയല്ലോ പുതിയ ബട്ടണെക്കുറിച്ചു പറഞ്ഞത്. ജീവനക്കാര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായമനുസരിച്ചാണ് വിഷമാവസ്ഥയ്ക്ക് പിന്തുണ അറിയിക്കാനായി 'സിമ്പതി'യുമായി ഫെയ്‌സ്ബുക്ക് രംഗത്തിറങ്ങിയതെന്ന് ഡാന്‍. 'കുറച്ചു ദിവസത്തിനുള്ളില്‍ അഞ്ചുപേര്‍ ലൈക്ക് ചെയ്തു എന്നതിനു പകരം അഞ്ചു പേര്‍ സിമ്പതി അറിയിക്കുന്നുവെന്നാകും'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിമ്പതി ബട്ടണ് ആളുകള്‍ക്കിടയില്‍ നല്ല സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡാന്‍ അഭിപ്രായപ്പെട്ടു. പുതിയ സംവിധാനത്തിന് ഏതാനും ദിവസം കാത്തിരിക്കേണ്ടി വരുമെന്നു മാത്രം.

Share This Post →

No comments:

Post a Comment