ലണ്ടന്‍: സിനിമയിലും മറ്റും മാത്രം കണ്ടിട്ടുള്ള ഒരു രാക്ഷസകപ്പലിനെ ഭയക്കുകയാണ് ലണ്ടന്‍. അതായത് ഉടമയാല്‍ ഉപേക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തോളമായി അറ്റ് ലാന്റിക്ക് കടലില്‍ അലയുന്ന കപ്പല്‍ ഏതു സമയത്തും ബ്രിട്ടീഷ് തീരത്ത് എവിടെയും എത്തിച്ചേരാം എന്നാണ് മുന്നറിയിപ്പ്. പട്ടിണിയാല്‍ വലഞ്ഞ് തമ്മില്‍ തിന്നുന്ന അപകടകാരികളായ എലികള്‍ മാത്രമാണ് ഉള്ളതെന്നാണ് ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ല്യൂവോവ് ഒറോലോവ എന്ന കപ്പല്‍ 1970ലാണ് യൂഗോസ്ലാവിയില്‍ നിര്‍മ്മിച്ചത്. ഇത് പിന്നീട് കൈമാറി ഒരു കനേഡിയന്‍ വ്യവസായുടെ കയ്യിലായി എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒരു പണമിടപാട് കേസില്‍ ഇയാള്‍ പ്രതിയായതോടെ ഈ കപ്പലിന് കനേഡിയന്‍ തീരത്ത് അടുക്കാന്‍ സാധിക്കാതായി അതിനാല്‍ തന്നെ ഒരു വര്‍ഷത്തോളം കടലില്‍ അലയുകയാണ് ല്യൂവോവ് ഒറോലോവ. 1930 കളില്‍ റഷ്യയിലെ ഒരു പ്രധാന നടിയുടെ പേരാണ് കപ്പലിന് ഇട്ടിരിക്കുന്നത്.
ഒരു എണ്ണക്കപ്പലായി വളരെകാലം ഉപയോഗിച്ച കപ്പല്‍ കടല്‍ അന്തരീക്ഷത്തിനും മറ്റും യോജിക്കുന്നതല്ലെന്ന് കനേഡിയന്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ കപ്പലിലെ ക്രൂ മെംബേര്‍സിനെക്കുറിച്ചും വലിയ വാര്‍ത്തകള്‍ പുറത്തുവന്നിട്ടില്ല. അതേ സമയം കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി ഈ കപ്പല്‍ സിഗ്നല്‍ സ്വീകരിച്ചത്. അതിനാല്‍ തന്നെ കപ്പല്‍ തകര്‍ന്നതായി സൂചനയുണ്ടായിരുന്നു.
എന്നാല്‍ ഒരു ആഴ്ച മുന്‍പ് ബ്രിട്ടീഷ് റഡാറിലാണ് വീണ്ടും കപ്പല്‍ പ്രത്യക്ഷപ്പെട്ടത് അതിനാല്‍ തന്നെ വന്‍ സുരക്ഷ നിര്‍ദേശമാണ് ബ്രിട്ടീഷ് തീരങ്ങളില്‍ നല്‍കിയിരിക്കുന്നത്.

No comments:
Post a Comment