2005നു മുന്‍പുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നു

ദില്ലി: 2005 മാര്‍ച്ച് 31നു മുന്‍പ് ഇറക്കി നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിക്കുന്നു. പഴയ നോട്ടുകള്‍ ബാങ്കുകളില്‍നിന്നു മാറ്റി വാങ്ങാം. വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ഇതിനു സൗകര്യമുണ്ടാകും.

ഏപ്രില്‍ ഒന്നു മുതല്‍ ബാങ്കുകളില്‍നിന്നു പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനു സംവിധാനമുണ്ടാകുമെന്നും, ബാങ്കുകള്‍ ഇതിനുള്ള സൗകര്യമൊരുക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2005നു ശേഷം പുറത്തിറക്കിയ കറന്‍സി നോട്ടുകളില്‍ മാത്രമേ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും, ഇതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് ഇതി തിരിച്ചറിയാന്‍ എളുപ്പമാണെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനു ചില നിബന്ധനകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ട്. അക്കൗണ്ടില്ലാത്ത ബാങ്കില്‍ അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ 10 നോട്ടുകളില്‍ കൂടുതല്‍ മാറ്റിവാങ്ങുന്നതിനു തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

Share This Post →

No comments:

Post a Comment